Site iconSite icon Janayugom Online

സംസ്ഥാന കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കരുണാകരന്റെ വിശ്വസ്തന്‍ ബിജെപിയില്‍

സംസ്ഥാനത്തെ കോണ്‍ഗ്രസിന് തിരിച്ചടിയായി മറ്റൊരു നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു.കെ കരുണാകരന്റെ വിശ്വസ്തനും, തിരുവനന്തപുരം നഗരസഭയുടെ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യുട്ടീവ് അംഗവുമായ മേഹശ്വരന്‍ നായരാണ് ബിജെപിയില്‍ ചേര്‍ന്നത്
കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായരെ ഷാളണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു.

കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് പിന്നാലെയാണ് മഹേശ്വരന്‍ നായരുടെ കൂടുമാറ്റം. പത്മജ വേണുഗോപാലിനും പദ്മിനി തോമസിനും പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ചാട്ടം സംസ്ഥാനത്ത് ഇടതുപക്ഷം പ്രചരണായുധമാക്കിയിരിക്കെയാണ് നേതാക്കളുടെ പാര്‍ട്ടി മാറ്റം തുടരുന്നത്. തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് പദ്മിനി തോമസിനൊപ്പം ബിജെപിയില്‍ ചേരുന്നിരുന്നു.

Eng­lish Summary:
Karunakaran’s con­fi­dant in BJP hit back at state Congress

You may also like this video:

Exit mobile version