കരുണാപുരം ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ ഒന്‍പതിന് നടക്കും. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗമായിരുന്ന വിസി അനില്‍ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആയതോടെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്ിന് കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് (14.10.2022)പരസ്യപ്പെടുത്തും.
നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി 21നും, സൂക്ഷമ പരിശോധന 22നും, പത്രിക പിന്‍വലിക്കുവാനുള്ള അവസാന തിയതി 25നുമാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ പത്തിന് ഫലപ്രഖാപനവും നടക്കും.
17 വാര്‍ഡുകള്‍ ഉള്ള കരുണാപുരം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് 8 യുഡിഎഫ് 8 ബിഡിജെഎസ് സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ആദ്യഘട്ടത്തില്‍ ബിഡിജെഎസ് സ്വതന്ത്രന്റെ പിന്തുണ ഇരുമുന്നണികളും തിരസ്‌കരിച്ചു. ഇതിനെ തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ്് ഭരണം നേടുകയും ചെയ്തു. എല്‍ഡിഎഫ് ഭരണസമിതി അധികാരത്തിലേറി എട്ടു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ബിഡിജെഎസ് സ്വതന്ത്രന്റെ പിന്തുണ ഉറപ്പിച്ച് യുഡിഎഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു.
English Summary: Karunapuram Gram Panchayat by-election
You may also like this video