Site iconSite icon Janayugom Online

കരൂർ ആള്‍ക്കൂട്ട ദുരന്തം; അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി ടിവികെ

കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയിൽ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഒക്ടോബർ 3 ലെ ഉത്തരവിനെ ചോദ്യം ചെയ്തണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഭരണകൂടത്തിന്റെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്നാണ് ടിവികെയുടെ വാദം. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം ആവശ്യപ്പെട്ടാണ് ഹർജി.

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ടിവികെ ഹർജിയിൽ പറയുന്നു. വൻ ജനക്കൂട്ടം ഒത്തുകൂടുമെന്ന് അറിയാമായിരുന്നിട്ടും ഉചിതമായ സ്ഥലം അനുവദിച്ചില്ലെന്നും മതിയായ സുരക്ഷയോ ജനക്കൂട്ട നിയന്ത്രണ നടപടികളോ നൽകിയില്ല എന്നുമാണ് ആരോപണം.
സെപ്റ്റംബർ 27‑ന് നടന്ന ടിവികെ റാലയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തന്റെ ആദ്യ സംസ്ഥാനവ്യാപക പര്യടനം മൂന്നാം ആഴ്ചയിൽ തന്നെ ദുരന്തത്തിൽ അവസാനിച്ചെങ്കിലും ദുരന്തത്തിൽ മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വീടുകൾ വിജയ് സന്ദർശിച്ചിട്ടില്ല. അതേസമയം ടിവികെ നേതാക്കാൾ മരിച്ചവരുടെ വീടുകൾ സന്ദ‍ർശിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് വിഡിയോകോളിലൂടെ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

Exit mobile version