Site iconSite icon Janayugom Online

കരുര്‍ ദുരന്തം : വിജയ് ഇന്ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകും

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ തമിഴക വെടി കഴകം (ടിവികെ ) അദ്ധ്യക്ഷന്‍ വിജയ് ഇന്ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകൂം .ദുരന്തത്തിന് പിന്നിലുണ്ടായ സുരക്ഷാ വിഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്.

ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​ജ​യ്‌​യുടെ പ്ര​ചാ​ര​ണ വാ​ഹ​നം ഇ​ന്ന​ലെ സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.രാ​വി​ലെ 11ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ​ത്താ​നാ​ണ് നി​ർദേ​ശം. കരൂർ അ​പ​ക​ട​ത്തി​ൽ 41 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27‑ന് ​ക​രൂ​രി​ൽ ന​ട​ന്ന ടി​വി​കെ​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടാ​യി​രു​ന്നു ദാ​രു​ണ​മാ​യ സം​ഭ​വം അരങ്ങേറിയത്. 

Exit mobile version