Site iconSite icon Janayugom Online

കാസർഗോഡ് ഇനി അതിദാരിദ്ര്യമുക്ത ജില്ല; പ്രഖ്യാപനം നടത്തി മന്ത്രി വീണാ ജോർജ്

കാസർഗോഡ് ജില്ലയെ സംസ്ഥാനത്തെ മൂന്നാമത്തെ അതിദാരിദ്ര്യമുക്ത ജില്ലയായി ആരോഗ്യ, വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. അതിദരിദ്രരായി കണ്ടെത്തിയ 2072 കുടുംബങ്ങളെയാണ് പദ്ധതിയിലൂടെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചത്.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഈ കുടുംബങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, ഭൂമി, വാസസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കി. കൂടാതെ, റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ, തൊഴിൽ കാർഡ്, ഗ്യാസ് കണക്ഷൻ എന്നിവയും ഉറപ്പുവരുത്തി.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി 50 കോടി രൂപ മാറ്റിവച്ച ജില്ലാ പഞ്ചായത്തിനുള്ള ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ഏറ്റുവാങ്ങി. ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെയും ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ, തൊഴിൽ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ വിവിധ പദ്ധതികളുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

Exit mobile version