കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണാടക സംസ്ഥാനത്തിലെ വിവിധ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ സൗകര്യം കെഎസ്ആർടിസി ബസുകളിലും ഏർപ്പെടുത്തി. ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് — മംഗലാപുരം സെക്ടറിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ ഭരണസമിതി കാസർകോട് — മംഗലാപുരം റൂട്ടിൽ വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നതിനായി 30 ശതമാനം നിരക്കിളവിൽ സീസൺ ടിക്കറ്റ് നൽകി വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. ഇത് പ്രകാരം വിദ്യാർത്ഥികൾക്ക് പ്രത്യേക ആര്‍എഫ്ഐഡി കാർഡ് നൽകും.
ആദ്യ തവണ മാത്രം കാർഡ് വിലയായി 100 രൂപ നൽകണം. തുടർന്ന് 100 രൂപ മുതൽ 2000 രൂപ വരെ റീചാർജ് ചെയ്യുന്ന വിധത്തിലാണ് കാർഡ് നൽകുന്നത്. ഓരോ യാത്രയുടെ തുകയും 30ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ എടിഎമ്മിലും കാർഡിലും ക്രമീകരിക്കും.വിദ്യാർത്ഥി ആര്‍എഫ്ഐഡി കാർഡ് കൈമാറ്റം ചെയ്യാതിരിക്കാനായി വിദ്യാർത്ഥിയുടെ ഐഡി കാർഡ് നമ്പരും ഫോട്ടോയും രേഖപ്പെടുത്തിയാണ് കാര്‍ഡ് നൽകുക. വിദ്യാർത്ഥികൾ അവരുടെ ഐഡി കാർഡ് കൂടി യാത്രാവേളയിൽ കൈവശം കരുതണം. യൂണിറ്റ് തലത്തിൽ അപേക്ഷ സ്വീകരിച്ച്, കാർഡുകൾ ആദ്യഘട്ടത്തിൽ ചീഫ് ഓഫീസ് മുഖാന്തിരവും തുടർന്ന് യൂണിറ്റ് മുഖാന്തിരവുമാണ് നൽകുക.
english summary;Kasargod- Mangalore: KSRTC students have been allotted season tickets
you may also like this video;