Site iconSite icon Janayugom Online

അനധികൃത നിര്‍മ്മാണം; കശ്മീര്‍ ബിജെപി നേതാവ് നിര്‍മല്‍ സിംഗിന്റെ ആഡംബര വസതി പൊളിച്ചുമാറ്റാൻ ഉത്തരവ്

ജമ്മു കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിര്‍മല്‍ സിംഗിന്റെ ആഡംബര വസതി പൊളിക്കണമെന്ന് ജമ്മു വികസന അതോറിറ്റി (ജെഡിഎ) അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് അഞ്ച് ദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിര്‍മല്‍ സിംഗിനും ഭാര്യ മമതാ സിംഗിനും ജമ്മു വികസന അതോറിറ്റി കത്തയച്ചു. 

നഗ്രോട്ടയിലെ ആര്‍മി സബ് ഡിപ്പോയ്ക്ക് സമീപത്തെ ബാന്‍ ഗ്രാമത്തിലുള്ള ബംഗ്ലാവാണ് അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുമാറ്റാൻ ജെ.ഡി.എ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ അനധികൃത നിര്‍മ്മാണം നീക്കം ചെയ്യാന്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, അത് ജെ.ഡി.എയുടെ എന്‍ഫോഴ്‌സ്‌മെന്‍റ്​ വിഭാഗം പൊളിക്കുകയും നീക്കം ചെയ്യുന്നതിനുള്ള ചെലവ് ഭൂവരുമാനത്തിന്റെ കുടിശ്ശികയായി നിങ്ങളില്‍ നിന്ന് ഈടാക്കുകയും ചെയ്യും — ഉത്തരവില്‍ പറയുന്നു. എന്നാല്‍, ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന്​ നിര്‍മല്‍ സിങ്​ അറിയിച്ചു.

Eng­lish Sum­ma­ry : kash­mir bjp leader bun­glow demolition

You may also like this video :

Exit mobile version