Site iconSite icon Janayugom Online

കാട്ടാന ആക്രമണം: വയോധികനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിഞ്ഞു

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ ഡാലികരിക്കം സ്വദേശി പ്രകാശിനാണ് (48) പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് പ്രകാശ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കാട്ടാന ഇദ്ദേഹത്തെ തുമ്പിക്കൈയിൽ ചുഴറ്റിയെറിയുകയായിരുന്നു. സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണ പ്രകാശിന്റെ തോളെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റു. 

Exit mobile version