വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍. പനമരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത് എന്നാണ് നിഗമനം. 12 വയസ്സുള്ള കൊമ്പന്‍ സമീപത്തെ വനമേഖലയില്‍ നിന്നാണ് ജനവാസ കേന്ദ്രത്തിലിറങ്ങിയത്. തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുമ്പോളായിരുന്നു അപകടം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
English Summary: Katana death in Wayanad
You may also like this video