Site iconSite icon Janayugom Online

കാത്തിരിക്കുമാ ഗാനം

ganamganam

കലിരവു പലകുറിയുദി-
ച്ചസ്തമിച്ചു പോയി
ഈ ഇടവഴി നടവഴിയിലൂ
ടൊരുപാടുചുവടുകൾ
പതിഞ്ഞു പോയി
അനുദിനവുമനവധി
അപരിചിതമുഖങ്ങളിതു വഴി
ഝടുതിയിൽ കടന്നു പോയി
കാത്തിരുന്നൊരാ മുഗ്ദഗാനം
മാത്ര മിനിയുമിതുവഴി
യൊഴുകിയെത്തിയില്ലാ
അനവദ്യ സുന്ദരമാ,മാഗാന
ധാരയാൽ
പീലി നീർത്താടുമെൻ
കാമനകൾ
വെൺകൊറ്റക്കുട ചൂടും
ചേതനകൾ
ഒരു രാഗമാലിക കോർത്തു-
കോർത്തുൾത്താരിൽ
സുരഭില മോഹങ്ങൾ
നെയ്തിടുമ്പോൾ
ആ ഗാനപൂരമെൻകാതിൽ
പതിച്ചാകിലുള്ളിൽ തുളുമ്പുമോ
മധുപാർവണം
അത്യപൂർവമാഗാനവീചികൾ
അലമാല തീർത്തിടും കല്പാന്തകാലവും
സുരഭിലമാമൊരാ പുളകോൽഗമ-
ത്തിനായ്കാതോർത്തിരുന്നീടുമെന്നുമെന്നും 

Exit mobile version