അടുത്തുവരുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേനദ്രമോഡിക്ക് ഭയമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജിരിവാള്‍ അഭിപ്രായപ്പെട്ടു. തന്നെ അറസ്റ്റ് ചെയ്താല്‍ രാജിവെയ്ക്കുകയാണോ, അതോ ജയിലില്‍ കിടന്ന് ഭരിക്കുമോ എന്ന ചോദ്യവുമായി എത്തിയ പാര്‍ട്ടി എംഎല്‍എമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെ കണ്ടതിനുശേഷം ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു സംസാരിക്കുയായിരുന്നു കെജിരിവാള്‍
കെജിരിവാളിനൊപ്പം ആം ആദ്മി പാർട്ടിയുടെ മന്ത്രിമാരും എംപിമാരും വേദിയിലുണ്ടായിരുന്നു.ഈ മാസം രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട്ഇഡി നോട്ടീസ് കെജിരിവാളിന് അയച്ചിരുന്നു. എംഎൽഎമാരുമായുള്ള ആദ്യ ചർച്ചയിൽതന്ന് അദ്ദേഹത്തോട് രാജിവെക്കരുതെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. കൗൺസിലർമാരും സമാനമായ അഭിപ്രായം അവരുടെ യോഗത്തിലും പറഞ്ഞു. അറസ്റ്റ് ചെയ്താൽ ഡൽഹി മുഖ്യമന്ത്രി രാജിവയ്ക്കണോ ജയിലിൽ നിന്ന് ഭരിക്കണോ എന്നതിനെക്കുറിച്ച് പാർട്ടി ഡൽഹിയിൽ റഫറണ്ടം നടത്തുവാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ജയിലിൽ പോകുന്നതിൽ ഞങ്ങൾക്ക് ഭയമില്ല.
ഒരു വിപ്ലവകാരിയെ സംബന്ധിച്ചിടത്തോളം ജയിൽ നമുക്ക് പവിത്രമാണ്. 15 ദിവസം താന്‍ ജയിലിൽ കഴിഞ്ഞതായി അരവിന്ദ് കെജിരിവാള്‍ അഭിപ്രായപ്പെട്ടു . നിങ്ങൾ ജയിലിലാണെങ്കിൽ, വിഷമിക്കേണ്ട. ഭഗത് സിങ്ങിന് ജയിലിൽ കഴിയാം, മനീഷ് സിസോദിയക്ക് ഒമ്പത് മാസം ജയിലിൽ കഴിയാം, സത്യേന്ദർ ജെയിന് ഒരു വർഷം ജയിലിൽ കഴിയാം, ജയിലിൽ കിടന്നാൽ എനിക്ക് എന്ത് പ്രശ്നം ജയിലിൽ കിടക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്നും കെജിരിവാള്‍ അഭിപ്രായപ്പെട്ടു. എന്നാലും നമ്മുടെ മുന്നിൽ ഒരു ചോദ്യമുണ്ട്. അധികാരമോഹം നമുക്കില്ല. 49 ദിവസത്തിന് ശേഷം ഞാൻ രാജിവെച്ചു. ചൗക്കിദാർ ജോലി പോലും ആരും രാജിവെക്കുന്നില്ല. ആരും എന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. 49 ദിവസത്തിന് ശേഷം രാജിവെച്ച ആദ്യത്തെ മുഖ്യമന്ത്രി ഞാനാണെന്ന് താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കസേരയോട് എനിക്ക് ഒരു മോഹവുമില്ല. എന്നിരുന്നാലും, അവരുടെ ഗൂഢാലോചനയിൽ (ബിജെപിയുടെ) കുടുങ്ങാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനകം തന്നെ എല്ലാ എംഎൽഎമാരുമായും ഇത് ചർച്ച ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൗൺസിലർമാരുമായും ചര്‍ച്ച നടത്തിയതായും കെജിരി വ്യക്തമാക്കി . ഇന്ന് എല്ലാ പാര്‍ട്ടി പ്രവർത്തകരുമായും ഞാൻ രാജിവെക്കണോ അതോ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കണോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത് . ഇപ്പോൾ ഞാൻ നിങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്നു. ഡൽഹിയിലെ വോട്ടര്‍മാരായ നിങ്ങള്‍ ആംആദ്മി പാര്‍ട്ടിക്ക് വളരെയധികം സ്നേഹവും, പിന്തുണയും നൽകി, ജനങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല. നിങ്ങൾ എല്ലാ വീടുകളിലും പോയി നുക്കാദ് സഭകൾ നടത്തുകയും ജനങ്ങളോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുകയും വേണം, അരവിന്ദ് കെജിരിവാള്‍ പാര്‍ട്ടി അണികളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എഎപി ആദ്യമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
28 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന്റെ പിന്തുണ തേടണോയെന്ന് ജനങ്ങളോട് ചോദിച്ചത് ഓർക്കുക. അനുമതി നൽകിയപ്പോൾ നമ്മള്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ചു. ഇപ്പോള്‍ , പാർട്ടി ഒരു വഴിത്തിരിവിൽ നിൽക്കുന്നു. അതിനാല്‍ ജനങ്ങളിലേക്ക് പോകണം, ഡൽഹിയുടെ എല്ലാ മുക്കിലും മൂലയിലും എത്തി, ഞാൻ രാജിവെക്കണോ അതോ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കണോ എന്ന് ജനങ്ങളോട് ചോദിക്കണം. ജനങ്ങളുടെ ഇഷ്ടമാണ് പാര്‍ട്ടിയുടെ നിലപാടെന്നും കെജിരി പറഞ്ഞു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇവിടെ നിന്നാണ് ആരംഭിക്കേണ്ടതെന്ന് മനസ്സിലാക്കുക. ഓരോ വീടുകളിലും പോയി നുക്കാദ് സഭകൾ നടത്തി ബിജെപിയെ തുറന്നുകാട്ടണം. ഞാൻ ജയിലിനു പിന്നിലായാലും പുറത്തായാലും ഇത്തവണ ഒരു ലോക്‌സഭാ സീറ്റിൽ പോലും ബിജെപി വിജയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പാർട്ടിയുടെ ഭാഗമാണ് ആംആദ്മി എന്നതിന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും ഭാരവാഹികളെയും അഭിനന്ദിക്കാൻ താന്‍ ആഗ്രഹിക്കുന്നതായും കെജിരിവാള്‍ പറഞ്ഞു
English Summary:
Kejiriwal will not allow BJP to win even one seat in Lok Sabha elections
You may also like this video: