Site iconSite icon Janayugom Online

കെജ്രിവാള്‍ വീണ്ടും തിഹാര്‍ ജയിലിലേക്ക്

ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് വീണ്ടും. ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊന്നാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നായ ഇന്നലെ അവസാനിച്ചിരുന്നു.ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അദ്ദേഹം തിഹാര്‍ ജയിലിലേക്ക് മടങ്ങിയത് 

ആദ്യം രാജ്ഘട്ടില്‍മഹാത്മാ ഗാന്ധിക്ക് ആദരവ് അര്‍പ്പിച്ചു. അവിടെനിന്ന് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രത്തില്‍ പോയി അവിടെനിന്ന് നേരെ പാര്‍ട്ടി ഓഫീസില്‍ പോയി പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കണ്ടു. അതിനു ശേഷം അവിടെനിന്ന് തിഹാറിലേക്ക് പോയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി ശനിയാഴ്ച എഎപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം കെജ്‌രിവാള്‍ വിളിച്ചുചേര്‍ത്തിരുന്നു. അതിന് ശേഷമായിരുന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തത്.

Eng­lish Summary:
Kejri­w­al back to Tihar Jail

You may also like this video:

Exit mobile version