Site iconSite icon Janayugom Online

കെൽട്രോണിന്റെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റ‌ർ ഉത്പാദന കേന്ദ്രം; ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റ‌ർ ഉത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം കല്ല്യാശ്ശേരി കെൽട്രോണിൽ ഒന്നിന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിക്കും. ‚വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ‚എം.എൽ.എ മാരായ എം.വിജിൻ,രാജ്മോഹൻ ഉണ്ണിത്താൻ ‚കടകംപള്ളി സുരേന്ദ്രൻ,മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എന്നിവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കെ.ജി. കൃഷ്ണകുമാർ, (മാനേജിംഗ് ഡയറക്ടർ ‚കെൽട്രോൺ) ‚എം . പ്രകാശൻ (ജനറൽ മാനേജർ ),ടി. എസ്. അനിൽ ( ജനറൽ മാനേജർ),എം. അഭിഷേക് ( ഡെപ്യൂട്ടി ജനറൽ മാനേജർ),ജി .രാജ് കൃഷ്ണൻ( അസി.മാനേജർ), എൻ. ബിനിൽ (അസി. മാനേജർ) എന്നിവർ പങ്കെടുത്തു.

Exit mobile version