Site icon Janayugom Online

ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ആത്മകഥയായ ‘ഹൃദയരാഗങ്ങൾ’ക്കാണ് പുരസ്‌കാരം ലഭിച്ചത്. ബാലസാഹിത്യ പുരസ്‌കാരം രഘുനാഥ് പലേരിക്കും യുവപുരസ്‌കാരം മോബിൻ മോഹനും ലഭിച്ചു. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന കൃതിയ്ക്കാണ് പാലേരിക്ക് പുരസ്‌കാരം. ‘ജക്കരാന്ത’ എന്ന നോവലാണ് മോബിൻ മോഹനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
നോവലിസ്റ്റ്, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ് ഓണക്കൂർ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

1980ലും 2004ലും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം, 2006ൽ തകഴി അവാർഡ്, 2009ൽ കേശവദേവ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അകലെ ആകാശം, ഇല്ലം, ഉൾക്കടൽ, ഉഴവുചാലുകൾ, എഴുതാപ്പുറങ്ങൾ, കൽത്താമാര, കാമന, സമതലങ്ങൽക്കപ്പുറം, ഞാൻ ഒരു കൈയൊപ്പ് മാത്രം, നാട് നീങ്ങുന്ന നേരം, നാലു പൂച്ചക്കുട്ടികൾ, പ്രണയകഥകൾ(ചെറുകഥ), ഹൃദയത്തിൽ ഒരു വാൾ(നോവൽ), നായക സങ്കല്പം മലയാളനോവലിൽ(ഗവേഷണം), അടരുന്ന ആകാശം, എന്റെ സഞ്ചാരകഥകൾ, ഒലിവുമരങ്ങളുടെ നാട്ടിൽ(യാത്രാവിവരണം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ENGLISH SUMMARY:Kendra Sahitya Akade­mi Award for George Onakkoor
You may also like this video

Exit mobile version