Site iconSite icon Janayugom Online

ചതുപ്പിൽ സൂക്ഷിച്ചു; ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ

കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ നിന്നും പുറത്തിറങ്ങി വീണ്ടും കഞ്ചാവുമായി പിടിയിൽ. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണിയെ (35)യാണ് എക്‌സൈസ് പിടികൂടിയത്. വടുതല പാലം റോഡിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇയാൾ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ എക്സൈസ് സംഘത്തിന് നേരെ അക്രമാസക്തനാകുകയും ചെയ്തു. കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് പിന്‍തുടര്‍ന്ന് പിടികൂടി.

‘ജമാഅത്തെ ഇസ്ലാമി നിഗൂഢമായ സംഘടന രൂപമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം, പുരയ്ക്ക് മേല്‍ ചായുമെന്നായപ്പോള്‍ സോളിഡാരിറ്റിയെ നിശബ്ദമാക്കി’
തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞത്.

Exit mobile version