Site icon Janayugom Online

കേരള അസോസിയേഷൻ കുവൈറ്റ്‌ “നോട്ടം 2023”

കണിയാപുരം രാമചന്ദ്രൻ സ്മാരക 10 മത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2023” മാർച്ച്‌ 17 വെള്ളിയാഴ്ച്ച, ഉച്ചക്ക് 2 മണിമുതൽ ആസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ. പ്രശസ്ത സിനിമാതാരം ജയൻ ചേർത്തല മുഖ്യ അതിഥി ആയിരിക്കും. മുൻ എംഎൽഎ സത്യൻ മൊകേരി മേള ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സിനിമാതാരം സജിത മഠത്തിൽ, ഫിലിം നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, ഛായഗ്രാഹകൻ സണ്ണി ജോസഫ് എന്നിവർ ജൂറി അംഗങ്ങൾ ആയി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ബന്ധപെടുക : 00965 — 97287058, 55831679, 60753530 99647998, 65770822 .nottamkwt@gmail.com, keralassokwt@gmail.com

Exit mobile version