Site iconSite icon Janayugom Online

കേരള ബാങ്ക് വായ്പ റവന്യു റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ

കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യു റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ. 20 ലക്ഷം വരെയുള്ള കുടിശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ, പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മാത്രമായിരുന്നു ഗഡുക്കള്‍ അനുവദിക്കാന്‍ സാധിച്ചിരുന്നത്. അതും ആറ് മുതല്‍ എട്ട് തവണകള്‍ക്കുള്ളില്‍ അടച്ചു തീർക്കണമായിരുന്നു. പത്ത് ലക്ഷത്തിന് മുകളില്‍ വായ്പയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് പരിഹരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ കുടിശിക 20 ലക്ഷവും തവണകൾ പരമാവധിയുമാക്കിയത്. 

Exit mobile version