Site icon Janayugom Online

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമൺസ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വനിതാ ടീം അരങ്ങേറും. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെയും വനിതാ ടീമിന്റെയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ്ബ് നിയമിച്ചിരുന്നു. 

മുൻ താരവും പരിശീലകനുമായ ഷെരീഫ് ഖാൻ എ വി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ ഹെഡ് കോച്ച്. ഓഗസ്റ്റിൽ ആരംഭിക്കുന്ന കേരള വുമൺസ് ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉടൻ പരിശീലനം ആരംഭിക്കും. 

Eng­lish Summary:Kerala Blasters now have a wom­en’s team
You may also like this video

Exit mobile version