Site iconSite icon Janayugom Online

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ കണ്ണട

നേത്രാരോഗ്യത്തിനായി ബജറ്റില്‍ 50 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നേര്‍ക്കാഴ്ച എന്ന പേരിലാണ് പദ്ധതി. ഇതിലൂടെ കാഴ്ച വൈകല്യങ്ങള്‍ ഉള്ള എല്ലാ വ്യക്തികള്‍ക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കും. നാലുവര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുക.

കാഴ്ച വൈകല്യമുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ കണ്ണടകള്‍ നല്‍കുമെന്നും മന്ത്രിപറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വോളന്റിയര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണ് നേര്‍ക്കാഴ്ച.

എല്ലാവര്‍ക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിത്. കൂടാതെ ബജറ്റില്‍ കുടുംബശ്രീക്ക് 260 കോടിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും അനുവദിച്ചു.

Exit mobile version