Site iconSite icon Janayugom Online

ഛത്തീസ്ഗഢിനെ തകര്‍ത്ത് കേരളം

ഛത്തീസ്ഗഢിനെതിരെ കേരളത്തിന് വിജയം. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എട്ട് വിക്കറ്റുകൾക്കാണ് സഞ്ജു സാംസണും സംഘവും വിജയം സ്വന്തമാക്കിയത്. ഛത്തീസ്ഗഢ് ആദ്യം ബാറ്റിങ്ങിനിറങ്ങി 120ന് പുറത്തായപ്പോള്‍ 10.4 ഓവറില്‍ കേരളം അത് മറികടന്നു. സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും നൽകിയ മികച്ച തുടക്കമാണ് കേരളത്തെ അനായാസം വിജയത്തിലേക്ക് നയിച്ചത്.

ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ചു സഞ്ജു 15 പന്തില്‍ 43 റണ്‍സെടുത്തു. ഹാട്രിക് അടക്കം അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മല്‍ 17 പന്തില്‍ 33 റണ്‍സെടുത്തു. രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടങ്ങിയതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സല്‍മാൻ നിസാര്‍, വിഷ്ണു വിനോദ് എന്നി താരങ്ങളും മികച്ച പെർഫോമൻസാണ് കാഴ്ചവച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഢ് 19.5 ഓവറില്‍ ഓൾഔട്ടാവുകയായിരുന്നു. അമന്‍ദീപ് ഖാരെ (41), സഞ്ജിത് ദേശായ് (35) എന്നിവരാണ് ഛത്തീസ്ഗഢില്‍ നിന്നും തിളങ്ങിയ താരങ്ങള്‍. 

Exit mobile version