ക്ഷീരകർഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചും ക്ഷീരോല്പാദന മേഖലയിൽ ഉല്പാദന ചെലവ് കുറച്ച് ക്ഷീരകർഷകരെ സഹായിക്കുന്നതിനും കേരള ഫീഡ്സ് വിവിധ ഇനം കാലിത്തീറ്റകളുടെ വില കുറച്ചു.
കേരള ഫീഡ്സ് എലൈറ്റ് കാലിത്തീറ്റയ്ക്ക് 1,485 രൂപയിൽ നിന്നും 1,455 രൂപയായും മിടുക്കി കാലിത്തീറ്റ 1,330 രൂപയിൽ നിന്നും 1,285 രൂപയായും വില കുറച്ചു. ഡയറി റിച്ച് പ്ലസ് 1,400 രൂപയിൽ നിന്നും 1,370 രൂപയായും കിടാരികൾക്കുള്ള തീറ്റയായ മഹിമയ്ക്ക് 525 രൂപയിൽ നിന്നും 500 രൂപയുമായാണ് വിലക്കുറവ് വരുത്തിയിട്ടുള്ളത്.

