Site iconSite icon Janayugom Online

പശുക്കള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേരള ഫീഡ്സ്

ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്സ് നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. കേരള ഫീഡ്സിന്റെ ആസ്ഥാനത്ത് വൈകീട്ട് 4.30ന് നടക്കുന്ന യോഗത്തില്‍ മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. 

ഇടുക്കിയില്‍ അണക്കരയില്‍ നടന്ന ‘പടവ് 2024’ സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിക്കായി 250 ക്ഷീരകര്‍ഷകരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍, എം ഡി ഡോ. ബി ശ്രീകുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ, ജില്ലാ പഞ്ചായത്തംഗം പി കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചാത്തംഗം സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം ഓമന ജോര്‍ജ്ജ്, ആര്‍ട്ട് കോ ചെയര്‍മാന്‍ അനൂപ് വി എസ്, എം ഡി മാത്യൂ സിവി, കേരള ഫീഡ്സ് തൊഴിലാളി സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Exit mobile version