നിതി ആയോഗിന്റെ സംസ്ഥാന ഊര്‍ജ, കാലാവസ്ഥാ സൂചിക (എസ്ഇസിഐ) റൗണ്ട്- ഒന്നില്‍ കേരളത്തിന് രണ്ടാം സ്ഥാനം. ഊര്‍ജ വിതരണം, ലഭ്യത, ഹരിത ഊര്‍ജ സംരംഭങ്ങള്‍, ഊര്‍ജ കാര്യശേഷി, പാരിസ്ഥിതിക സുസ്ഥിരത, പുതിയ പദ്ധതികള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്.
ഒന്നാം സ്ഥാനത്ത് ഗുജറാത്താണെങ്കിലും എസ്ഇസിഐയുടെ ആകെ സ്കോര്‍ കണക്കാക്കുന്നതിനുള്ള ആറ് ഘടകങ്ങളില്‍ നാലിലും കേരളമാണ് മുന്നില്‍. പഞ്ചാബാണ് മൂന്നാം സ്ഥാനത്ത്. ഊര്‍ജ ലഭ്യതയില്‍ കേരളത്തിന് 67.3 പോയിന്റ് ലഭിച്ചപ്പോള്‍ ഗുജറാത്ത് നേടിയത് 52.4 പോയിന്റാണ്. ഊര്‍ജ കാര്യശേഷിയില്‍ 58 പോയിന്റ് കേരളം കരസ്ഥമാക്കി. ഗുജറാത്തിന് 40.1 പോയിന്റാണ് ലഭിച്ചത്. പാരിസ്ഥിതിക സുസ്ഥിരത, പുതിയ പദ്ധതികള്‍ എന്നിവയില്‍ കേരളത്തിന്റെ പോയിന്റ് 46.9, 7.7 എന്നിങ്ങനെയാണ്. ഈ ഘടകങ്ങളില്‍ ഗുജറാത്തിന് യഥാക്രമം 35.1,5.5 എന്നിങ്ങനെ പോയിന്റുകളാണ് ലഭിച്ചത്. കേരളത്തിന്റെ മൊത്തം സ്കോര്‍ 49.1 ആണ്. ഗുജറാത്തിന്റേത് 50.1.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ത്രിപുര, മണിപ്പുര്‍ എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഛത്തീസ്ഗഢ്, ഡല്‍ഹി, ദാമന്‍ ആന്റ് ദിയു, ദാദ്ര ആന്റ് നാഗര്‍ ഹവേലി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവച്ച കേന്ദ്രഭരണ പ്രദേശങ്ങള്‍.
English Summary:Kerala gains in Energy Climate Index
You may also like this video