Site iconSite icon Janayugom Online

അങ്കണവാടി ജീവനക്കാരുടെ പെൻഷന് 20 കോടി

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ് സർക്കാർ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.
ബോർഡിനായി ഈ വർഷം 5.44 കോടിയാണ് സർക്കാർ സഹായമായി നൽകേണ്ടിയിരുന്നത്. എന്നാൽ, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് നൽകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേമനിധി ബോർഡിന് 96.21 കോടി നൽകിയിട്ടുണ്ട്. ഇക്കാലയളവിലെ ബജറ്റിൽ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടിയായിരുന്നു. എന്നാൽ, 75 കോടി രൂപ അധികമായി നൽകി.

Exit mobile version