തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്. ബാങ്കിന്റെ 2025–26 വര്‍ഷത്തെ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് ഭക്തരുടെ ദര്‍ശന സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന് ബാരിക്കേഡുകള്‍ നല്‍കിയത്.
കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ബാരിക്കേഡുകള്‍ ക്ഷേത്രത്തിനു കൈമാറി.

