Site iconSite icon Janayugom Online

വന്ദേഭാരതിനായി കേരളം രണ്ട് വര്‍ഷം മുമ്പേ കത്ത് നല്‍കിയിരുന്നു : കെ എന്‍ ബാലഗോപാല്‍

വന്ദേഭാരതിനായി കേരളം രണ്ട് വര്‍ഷം മുമ്പേ കത്ത് നല്‍കിയതായി സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിലും നേരത്തെ കിട്ടേണ്ടതായിരുന്നു.അവസാനമാണെങ്കിലും അതു വന്നു എന്നത് നല്ലകാര്യമാണെന്നും മന്ത്രി ബാലഗോപാല്‍ വ്യക്തമാക്കി.

കേരളത്തിന് വന്ദേഭാരത് മാത്രം പോരാ, കെ റെയിലും വേണമെന്നും മന്ത്രി പറഞ്ഞു. തൊണ്ണൂറ്റിനാല് കോടി രൂപയാണ് വന്ദേഭാരതിന്റെ നിര്‍മ്മാണ ചെലവ്. വന്ദേഭാരതുകൊണ്ട് മാത്രം കാര്യമില്ലെന്നും വേഗത്തില്‍ പോകാന്‍ നല്ല റെയില്‍ പാളം കൂടി വേണമെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിലെ പാളങ്ങളില്‍ കൂടി വന്ദേഭാരതിന് വേഗത്തില്‍ ഓടാന്‍ കഴിയില്ല എന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ തന്നെ പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ റെയില്‍പാളങ്ങളും ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. നല്ല സൗകര്യമുള്ള ട്രെയിന്‍ കൊണ്ടുവന്ന് ഈ വേഗത്തില്‍ പോകുന്നതുകൊണ്ട് ഗുണമില്ല. ഇതിനെ ഒരു പ്രചാരണപരമായ കാര്യമായി ബിജെപി ഉപയോഗിക്കുന്നുവെന്നും മന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
Ker­ala had writ­ten two years ago for Van­deb­harath: KN Balagopal

You may also like this video:

Exit mobile version