ആള്‍ ദൈവങ്ങളുടേയും നഗ്ന സന്യാസിമാരുടേയും വിപണനശാലയായി മാറിയിരിക്കുകയാണ് കേരളമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍ പറഞ്ഞു. മയക്കുമരുന്നിനെകാള്‍ വലിയ ആപത്താണ് ഇത്തരം അനാചരങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുന്നതിലൂടെ ഉണ്ടാകുവാന്‍ പോകുന്നതെന്ന് എഐവൈഎഫിന്റെ നേത്യത്വത്തില്‍ നടന്ന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കോവിഡിനെ ചികിത്സിക്കുന്നതിന് പകരമായി ഗോമൂത്രം കുടിക്കുകയും, ചാണകത്തില്‍ കിടന്നാല്‍ മതിയെന്നും പറഞ്ഞ ഭരണാധികാരികളുടെ നാടാണ് ഇന്ത്യ. അന്തവിശ്വാസത്തിന്റെ തടവറയില്‍ കിടക്കുന്ന മനുഷ്യരെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനായി ആള്‍ ദൈവങ്ങള്‍ ഇവരെ ഉപയോഗിച്ച് വരികയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സന്യാസിമാര്‍ വനങ്ങള്‍ കൂരകളില്‍ തപസ്സ് അനുഷ്ടിക്കുമ്പോള്‍, ഇന്ന് ആള്‍ ദൈവങ്ങള്‍ കോടികളുടെ മണിമന്ദിരങ്ങളില്‍ എല്ലാവിധ സുഖ സൗകര്യങ്ങളോടെ ആഢംബര ജീവിതമാണ് നയിക്കുന്നത്. ദൈവങ്ങള്‍ക്ക് എന്തിന് പൈസ എന്ന് ആരും ചോദിക്കാറില്ലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മത സ്വാതന്ത്ര്യത്തിന് ഒരിക്കലും എതിരല്ല. പക്ഷെ ഈ കാലത്ത് പ്രവര്‍ത്തിക്കുന്ന മതസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ സാമ്പത്തിക ശ്രോതസ്സായി മാറിയിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങള്‍ എല്ലാം അന്വേഷണത്തിന് വിധേയമാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ പറഞ്ഞു. അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം നടപ്പിലാക്കുക, നവോത്ഥാന നാടിനെ രക്ഷിക്കുക എന്നി സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ജാഗ്രതാ സദസ് നടക്കുന്നത്. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ.ജെ ജോയിസ്, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആര്‍ ശശി, വി.കെ ബാബുകുട്ടി, ആശാ ആന്റണി, സനീഷ് മോഹനന്‍, ആനന്ദ് വിളയില്‍, വിപനചന്ദ്രന്‍, ടി.സി കുര്യന്‍, കെ.എന്‍ കുമാരന്‍, രാജന്‍കുട്ടി മുതുകുളം, സി.എസ് മനു എന്നിവര്‍ സംസാരിച്ചു.
English Summary: Kerala has become a marketplace for human gods and black magic: KK Sivaraman
You may like this video also