Site iconSite icon Janayugom Online

അതിവേഗ റയിൽവെ ഇടനാഴിയിൽ കേരളത്തെ തഴഞ്ഞു; അനുവദിച്ച 7 എണ്ണത്തിൽ തമിഴ്‌നാടിന് 2 എണ്ണം

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 7 അതിവേഗ റയിൽവെ ഇടനാഴിയിൽ കേരളത്തെ തഴഞ്ഞു. തമിഴ്‌നാടിന് 2 ഇടനാഴികൾ അനുവദിച്ചു. മുംബൈ-പൂണെ, പൂണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെം​ഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെം​ഗളൂരു, ഡൽഹി-വാരാണസി
വാരാണസി-സിലി​ഗുരി എന്നിവയാണ് അനുവദിച്ച റെയില്‍വേ ഇടനാഴികൾ. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക് കേന്ദ്രം അനുകൂലമാണെന്ന വിവരവും പുറത്തുവന്നിരുന്നു. 

Exit mobile version