കഴിഞ്ഞ ആറ് വര്‍ഷമായ് സംസ്ഥാനം ഇന്ധന നുകുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ നികുതി കുറക്കുകയാണ് ചെയ്തത്. ആറ് വര്‍ഷം കൊണ്ട്1560 കോടിയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. കൊവിഡ് സമയത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഉള്‍പ്പെടെ കൊവിഡ് സെസ് ഏർപ്പെടുത്തി. എന്നിട്ടും കേരളം അത് ചെയ്യുന്നില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്.
ഒന്നാം പിണറായി സർക്കാർ നികുതി കൂട്ടിയില്ല. 2018ൽ കുറയ്ക്കുകയാണ് ചെയ്തെന്ന് കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
english summary;Kerala has not increased fuel tax for six years; Finance Minister KN Balagopal
you may also like this video;