Site iconSite icon Janayugom Online

കനക്കുന്ന വെയിൽ, ഉയരുന്ന യുവി ഇൻഡെക്‌സ്; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. യുവി ഇൻഡെക്‌സ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. ഏഴാണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടിയ യുവി സൂചികയാണ്. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ യുവി ഇൻഡെക്‌സ് ആറാണ്. 

ആറ് മുതല്‍ ഏഴ് വരെയുള്ള യുവി ഇൻഡെക്‌സ് മഞ്ഞ മുന്നറിയിപ്പിൽ ഉൾപ്പെടുന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദേശം. കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. പകൽ 10 മുതൽ മൂന്ന് മണിവരെയാണ് ഉയർന്ന യുവി സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിനും പോകുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, കാൻസർ രോഗികൾ, ചർമ‑നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Exit mobile version