Site iconSite icon Janayugom Online

കേരളം ആതിഥ്യമരുളിയത് നാല് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക്

സിപിഐ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് വിജയവാഡയില്‍ തുടക്കമാകുമ്പോള്‍ കേരളം ആതിഥ്യമരുളിയത് നാല് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്ക്.
നാലാം പാര്‍ട്ടി കോണ്‍ഗ്രസാണ് ആദ്യമായി സംസ്ഥാനത്ത് നടന്നത്. 1956 ഏപ്രില്‍ 19 മുതല്‍ 29 വരെ പാലക്കാട് ആയിരുന്നു അത്. അജയ്ഘോഷ് ജനറല്‍ സെക്രട്ടറിയായ കേന്ദ്ര കമ്മിറ്റിയെയാണ് നാലാമത് പാര്‍ട്ടി കോണ്‍ഗ്രസ് തെര‌ഞ്ഞെടുത്തത്. പിന്നീട് ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് 1971 ഒക്ടോബര്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. സി രാജേശ്വര്‍ റാവു ജനറല്‍ സെക്രട്ടറിയും എസ് എ ഡാങ്കേ ചെയര്‍മാനും എന്‍ കെ കൃഷ്ണന്‍, എസ് കുമാരന്‍, യോഗീന്ദര്‍ ശര്‍മ, ഭുപേശ് ഗുപ്ത, ഇന്ദ്രദീപ് സിന്‍ഹ, എന്‍ രാജശേഖര റെഡ്ഡി, ഇന്ദ്രജിത് ഗുപ്ത എന്നിവര്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുമായ ദേശീയ കൗണ്‍സിലിനെ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു.

18-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് 2002 മാര്‍ച്ച് 26 മുതല്‍ 31 വരെ നടന്നത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു. എ ബി ബര്‍ധനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജെ ചിത്തരഞ്ജന്‍, വി വി രാഘവന്‍, ഡി രാജ, ഗയാ സിങ്, ഷെമീം ഫെയ്സി, അതുല്‍ കുമാര്‍ അഞ്ജാന്‍ എന്നിവരെയാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായി 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.

സംസ്ഥാനം ആതിഥ്യമരുളിയ നാലാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ് 2018ല്‍ കൊല്ലത്താണ് നടന്നത്. 2018 ഏപ്രില്‍ 25 മുതല്‍ 29വരെയാണ് 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് നടന്നത്. എസ് സുധാകര്‍ റെഡ്ഡിയെ ജനറല്‍ സെക്രട്ടറിയായും ഡി രാജ, ഷെമീം ഫെയ്സി, അമര്‍ജിത് കൗര്‍, അതുല്‍ കുമാര്‍ അഞ്ജാന്‍, രാമേന്ദ്ര കുമാര്‍, ഡോ. കെ നാരായണ, കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, ഡോ. ബാല്‍ചന്ദ്ര കാംഗോ, പല്ലബ് സെന്‍ ഗുപ്ത എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും തെരഞ്ഞെടുത്തു. 2019 ജൂലൈയില്‍ അനാരോഗ്യം കാരണം സുധാകര്‍ റെ‍ഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Eng­lish Summary:Kerala host­ed four par­ty congresses
You may also like this video

Exit mobile version