ഇറ്റലിയിലെ റോം ആസ്ഥാനമായി രൂപം കൊണ്ട വനിതാ സംഘടനയായ കേരള ഇമ്മിഗ്രന്റ് വിമൻസ് അസോസിയേഷൻ റോമിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. ആഘോഷപരിപാടികൾ റോമിലെ മലയാളി മുനിസിപ്പൽ കൗൺസിലർ തെരേസ പുത്തൂർ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രെസിഡഡന്റ് റീന പൗലോസ് അധ്യക്ഷത വഹിച്ചു. റോമിലെ തൊഴിലാളിസംഘടന പ്രതിനിധികൾ പങ്കെടുക്കുകയും ഓണാഘോഷത്തിന്റെ ആശംസകൾ നേര്‍ന്നു.
യൂറോപ്പിലെ ഏറ്റവും നല്ല അധ്യാപികയുടെ അവാർഡ് കരസ്ഥമാക്കിയ ഡോ. മേരി ഷൈനി ആശംസ അറിയിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും ഈ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു . സെക്രട്ടറി ജാസ്മിൻ ജോസ് നന്ദിപറഞ്ഞു , റോമിന്റെ മണ്ണിൽ ഒരു മലയാളി വനിതാ സംഘടനാ ആദ്യമായാണ് ഒരു ആഘോഷം സംഘടിപ്പിക്കുന്നത് . റോമിലെ സ്ത്രീകളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായാണ് ഈ സംഘടനാ രൂപീകരിച്ചത് .
English Summary: “Kerala Immigrant Women’s Association” celebrated Onam
You may also like this video