കേരളത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ വൈര ഗൗഡ. കേരളം രാജ്യത്തിന് മാതൃകയാണെന്നും കേന്ദ്ര അവഗണനക്കിടയിലും കേരളം വികസിക്കുന്നുവെന്നും കൃഷ്ണവൈര ഗൗഡ പറഞ്ഞു. കായംകുളത്ത് ആലപ്പുഴ എം പി കെസി വേണുഗോപാല്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിന്റെ ആരോഗ്യമേഖലയെയും വിദ്യാഭ്യാസ മേഖലയെയും മനുഷ്യ വിഭവ വികസനത്തെയും അദ്ദേഹം പ്രശംസിച്ചു. കെസി വേണുഗോപാല്‍ അടക്കം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൃഷ്ണ വൈര ഗൗഡ കേരളത്തെ പ്രശംസിച്ചത്.
‘കേരളം രാജ്യത്തിന് മാതൃക’; സംസ്ഥാനത്തെ പ്രശംസിച്ച് കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ വൈര ഗൗഡ

