Site iconSite icon Janayugom Online

കേരളം തിളയ്ക്കുന്നു; ചൂട് 45 ഡിഗ്രിക്ക് മുകളില്‍

choodchood

സംസ്ഥാനത്തെ ചൂട് സര്‍വകാല റെക്കോഡ് പിന്നിടുന്നു. കഴിഞ്ഞദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് ജില്ലയിലെ എരിമയൂരില്‍ രണ്ടുദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തി. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ 45.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉച്ചയ്ക്ക് 12ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച താപനില 44.4 ഡിഗ്രി സെൽഷ്യസായിരുന്നു. മലമ്പുഴയില്‍ ഇന്ന് 44.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
സംസ്ഥാനത്തെ 14 വെതര്‍ സ്റ്റേഷനുകളിലും ചൂട് 40 ഡിഗ്രി പിന്നിട്ട് കുതിക്കുകയാണ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്തെ ചൂട് വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളം, പശ്ചിമ ബംഗാള്‍, സിക്കിം, ഒഡിഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പരമാവധി താപനില സാധാരണയേക്കാള്‍ 3–5 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഗോവ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജൂണ്‍ മാസത്തോടെ പതിവിലും ചൂടുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. 122 വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയതായിരുന്നു 2023 ഫെബ്രുവരിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. 1901 ന് ശേഷമുള്ള ഏറ്റവും ചുടേറിയ ഫെബ്രുവരിയായിരുന്നു കടന്നുപോയത്. 

Eng­lish sum­ma­ry: Ker­ala is boil­ing; Tem­per­a­ture above 45 degrees

You may also like this video

Exit mobile version