Site iconSite icon Janayugom Online

കേരളത്തിന് വീണ്ടും അംഗീകാരം ; സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാംസ്ഥാനം

ദേശീയ നഗര ഉപജീവന ദൗത്യം (എന്‍യുഎല്‍എം) മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ2022–2023ലെ സ്പാര്‍ക്ക് റാങ്കിങ്ങില്‍ കേരളത്തിന് രണ്ടാംസ്ഥാനം ലഭിച്ചു.

2021–22ലെ പുരസ്കാരം കഴിഞ്ഞമാസം പ്രഖ്യാപിച്ചപ്പോഴും കേരളത്തിനായിരുന്നു രണ്ടാംസ്ഥാനം.ഇതോടെത തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് പുരസ്ക്കാരം നേടുന്ന ഏക സംസ്ഥാനവും കേരളമാണ്.പതിനഞ്ചു കോടി രൂപയാണ് അവാർഡ് തുക.

ഇത് പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി വിനിയോഗിക്കും. 2020–21ൽ കേരളത്തിന് ഒന്നാംസ്ഥാനവും 2021–22, 2018–19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019–20, 2017–18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും ലഭിച്ചു.സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി.നഗരമേഖലയിൽ ഇതുവരെ 24,893 അയൽക്കൂട്ടം രൂപീകരിച്ചു.

24,860പേർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി.13,736 പേർക്ക് തൊഴിൽ നൽകി. ഉപജീവനമേഖലയിൽ 5704 വ്യക്തിഗത സംരംഭവും 1187 ഗ്രൂപ്പ് സംരംഭവും ആരംഭിച്ചു. സർവേയിലൂടെ 25,684 തെരുവുകച്ചവടക്കാരെ കണ്ടെത്തുകയും 19,020 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകുകയും ചെയ്തു.24 ഷെൽട്ടർ ഹോമും നിർമിച്ചു.

Eng­lish Summary:
Ker­ala is rec­og­nized again; Ker­ala is sec­ond in the Spark ranking

You may also like this video:

Exit mobile version