കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് യൂണിയനും ഗവേഷക യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പസ് ഫെസ്റ്റിനോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമേള ഇന്നുമുതൽ (ജനുവരി 17) തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ആരംഭിക്കും.
താണുപത്മനാഭൻ, വാസന്തി പത്മനാഭൻ എന്നിവർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശാസ്ത്രത്തിന്റെ ഉദയം എന്ന പുസ്തകം നാളെ (ബുധനാഴ്ച) വൈകുന്നേരം 5. 30ന് ഫിഷറീസ്- സാംസ്കാരിക- യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം. സി. ദത്തൻ പുസ്തകം സ്വീകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിക്കും. കലാകൗമുദി എഡിറ്റർ വി. ഡി. സെൽവരാജ് പുസ്തകം പരിചയപ്പെടുത്തും. ഡോ. എസ്. നസീബ്, തൻസീൽ അഹമ്മദ്, ജിബിൻ ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. വിവർത്തകൻ പി. സുരേഷ് ബാബു മറുവാക്ക് രേഖപ്പെടുത്തും.
വ്യാഴാഴ്ച വൈകുന്നേരം വരെ നടക്കുന്ന പുസ്തകമേളയിൽ നിഘണ്ടുക്കൾ, ശബ്ദാവലികൾ, കൃഷി, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, കായികം തുടങ്ങിയ വൈജ്ഞാനികമേഖലകളിലെ പുസ്തകങ്ങളുടെ മികച്ച ശേഖരമാണ് മേളയിലുള്ളത്. 6000 രൂപയ്ക്ക് 10,000 രൂപ വിലയുള്ള പുസ്തകങ്ങൾ ലഭിക്കും. 50000 രൂപയ്ക്ക് ഒരു ലക്ഷം രൂപ വിലയുള്ള പുസ്തകങ്ങളും ലഭിക്കും. പുസ്തകങ്ങൾക്ക് ആകർഷകമായ വിലയ്ക്കിഴിവ് ലഭിക്കും. വിജ്ഞാനകൈരളി മാസികയുടെ വരിക്കാരാവാനുള്ള അവസരവുമുണ്ട്. ഫോൺ : 9447956162
English Summary: Kerala Language Institute book fair from today at Kariyavattam campus; Huge discount on books
You may also like this video