Site iconSite icon Janayugom Online

രാജ്യത്തെ മറ്റൊരു നിയമനിർമ്മാണ സഭയ്ക്കുമില്ലാത്ത ഭാഷാപരമായ പ്രതിബദ്ധതയാണ് കേരള നിയമസഭയ്ക്കുള്ളത്:എൻ എസ് മാധവൻ

രാജ്യത്തെ മറ്റൊരു നിയമനിർമ്മാണ സഭയ്ക്കുമില്ലാത്ത ഭാഷാപരമായ പ്രതിബദ്ധതയാണ് കേരള നിയമസഭയ്ക്കുള്ളതെന്ന് പ്രമുഖ സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞു. മലയാള ഭാഷയുടെ പരിണാമത്തിലും ഗദ്യത്തിന്റെ വളർച്ചയിലും കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണ്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഈ വർഷത്തെ നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഗദ്യം ഇന്നു കാണുന്ന രീതിയിൽ മാറിയതിൽ നിയമസഭയുടെ പങ്ക് വലുതാണ്. ഇംഗ്ലീഷിലെയും സംസ്കൃതത്തിലെയും ദുഷ്കരമായ പദങ്ങൾ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ മലയാള ഭാഷയ്ക്ക് നിയമസഭ മികച്ച സംവേദനക്ഷമത നൽകി. ലോക ചരിത്രം പരിശോധിച്ചാൽ സങ്കുചിതമായ നികുതി പിരിവ് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സഭകൾ പിൽക്കാലത്ത് സംസ്കാരം, ഭാഷ, ക്ഷേമപദ്ധതികൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും വ്യാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version