Site icon Janayugom Online

നിയമസഭാ സമ്മേളനം ഇന്ന് മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നാരംഭിക്കും. ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കറും മുന്‍മന്ത്രിയുമായ വക്കം പുരുഷോത്തമനും ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. ഈ മാസം 24 വരെ 12 ദിവസമാണ് നിയമസഭാ സമ്മേളനം. 14നും 15നും സഭ ചേരില്ല. 11, 18 തിയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. പ്രധാനമായും നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ പരിഗണനക്കെത്തും.

ആരോഗ്യപ്രവർത്തകർക്കെതിരായ അ­തിക്രമങ്ങൾ തടയാനുള്ള ഓർഡിനൻസിന് പകരമുള്ള ആരോഗ്യരക്ഷാ സേവനപ്രവർത്തകരും ആരോഗ്യരക്ഷാ സേവനസ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബില്ലും സഹകരണ ബാങ്കുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനുള്ള കേരള സഹകരണ സംഘം ഭേദഗതി ബില്ലും ഉൾപ്പെടെയുള്ളവ സമ്മേളനത്തിൽ പരിഗണിക്കും.

Eng­lish Sum­ma­ry: ker­ala leg­isla­tive assem­bly ses­sion from today
You may also like this video

Exit mobile version