Site iconSite icon Janayugom Online

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2022–2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ. ഒ കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍ അര്‍ഹരായി. 75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ഷിന്റോ ജോസഫ്- മലയാള മനോരമ, പി വി കുട്ടന്‍— കൈരളി ടിവി, പി എസ് വിനയ ‑ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ‑ദേശാഭിമാനി, കെ എസ്  ഷംനോസ്-മാധ്യമം, ജി ബാബുരാജ്- ജനയുഗം, സി നാരായണന്‍, ഡോ. നടുവട്ടം സത്യശീലന്‍,നീതു സി സി-മെട്രോവാര്‍ത്ത എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ്  ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ എല്‍-,ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി-, മലയാള മനോരമ, അമൃത എ യു, മാതൃഭൂമി ഓണ്‍ലൈന്‍, അനു എം — മലയാളം ദിനപത്രം, അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍ട്ടല്‍, അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്, ശ്യാമ എന്‍ ബി- കൊച്ചി എഫ്എം , സുപ്രിയ സുധാകര്‍— ദേശാഭിമാനി, ടി ജെ ശ്രീജിത്ത്- മാതൃഭൂമി, റഷീദ് ആനപ്പുറം ദേശാഭിമാനി, സിജോ പൈനാടത്ത്-ദീപിക, ഹംസ ആലുങ്ങല്‍— സുപ്രഭാതം ദിനപത്രം, വി ജയകുമാര്‍-കേരളകൗമുദി, മൊഹമ്മദ് ബഷീര്‍ കെ-ചന്ദ്രിക ദിനപത്രം എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, എം പി അച്യുതന്‍, ഡോ. പി കെ രാജശേഖരന്‍, ഡോ. മീന ടി പിളള , ഡോ. നീതു സോന
എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

മാധ്യമരംഗത്തെ പഠന- ഗവേഷണങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി നല്‍കു ഫെലോഷിപ്പിന് അര്‍ഹരായവര്‍

 

Eng­lish Sum­ma­ry: ker­ala media acad­e­my fellowships
You may also like this video

Exit mobile version