Site icon Janayugom Online

ചരിത്രത്തിലാദ്യമായി കേരള ഒളിമ്പിക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

കായിക ചരിത്രത്തിലാദ്യമായി കേരള ഒളിമ്പിക്‌സ് യാഥാര്‍ത്ഥ്യമാകുന്നു. കേരളത്തിന്റെ കായിക മേഖലയെ പുത്തനുണര്‍വ്വിലേയ്ക്കു നയിക്കാന്‍ ലക്ഷ്യമിടുന്ന കായിക മഹോത്സവത്തിനു നേതൃത്വം നല്‍കുന്നത് കേരള ഒളിമ്പിക് അസോസിയേഷനാണ്. ജനുവരി ആദ്യവാരം കേരളത്തിലെ 14 ജില്ലകളിലും 24 ഇനങ്ങളിലായി 5000 ത്തില്‍ പരം കായിക താരങ്ങള്‍ പങ്കെടുക്കുന്ന ജില്ലാതല മത്സരങ്ങള്‍ നടക്കും. ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങള്‍ മാറ്റുരക്കുന്ന സംസ്ഥാന മത്സരം, സംസ്ഥാന ഒളിമ്പിക് ഗെയിംസ് ഫെബ്രുവരി 15 മുതല്‍ പത്തു ദിവസങ്ങളിലായി തിരുവനന്തപുരത്തു നടക്കും. ഇതിനു സമാന്തരമായ് കനകക്കുന്നില്‍ സ്‌പോര്‍ട്‌സ് എക്‌സ്‌പോയും ചേരുമ്പോള്‍ തലസ്ഥാന നഗരി കായികോത്സവത്തിലമരും.

ഇതിനു മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഒളിമ്പിക് ഗെയിം ജനുവരി 3 മുതല്‍ 9 വരെ തിരുവനന്തപുരത്തും പരിസരത്തുമായ് നടക്കുന്നു. 3-ാം തീയതി ആറ്റിങ്ങല്‍ ശ്രീപാദം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് തായ് കൊണ്ടോ മത്സരങ്ങളോടെ ജില്ലാ തല മത്സരങ്ങള്‍ ആരംഭിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ എംഎല്‍എ യും ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി എ എസ് രാജീവ്, ട്രഷറര്‍ എം ആര്‍ രഞ്ജിത്, ജില്ലാ പ്രസിഡന്റ് കെഎസ് ബാലഗോപാല്‍, വൈസ് പ്രസി. എസ്എസ് സുധീര്‍, സെക്രട്ടറി വിജു വര്‍മ്മ എന്നിവരും പങ്കെടുക്കും.

Eng­lish sum­ma­ry; Ker­ala Olympics

You may also like this video;

Exit mobile version