Site iconSite icon Janayugom Online

ഡ്യൂട്ടിയ്ക്ക് പോകാനിറങ്ങിയ അമ്മയെ പോകാന്‍ സമ്മതിക്കാതെ കുഞ്ഞുവാവ; ഒടുവില്‍ പൊലീസമ്മയെ യാത്രയാക്കി കുരുന്ന്, വീഡിയോ

policepolice

ജോലിക്ക് പോകാനിറങ്ങിയ അമ്മയെ പോകാന്‍ വിടാതെ കുഞ്ഞുവാവ. വീട്ടില്‍ നിന്ന് ജോലിക്ക് പൊകാനിറങ്ങിയ പൊലീസുകാരിയായ അമ്മയെ യാത്രയയ്ക്കാന്‍ നിന്ന കുഞ്ഞുവാവയാണ് അമ്മയെ ജോലിക്ക് പോകാന്‍ സമ്മതിക്കാതെ പിടിച്ചുനിര്‍ത്തിയത്. മുത്തം വാങ്ങാന്‍ കവിള് കാണിച്ച അമ്മയെ ദേഷ്യംകൊണ്ട് നഖംകൊണ്ട് പോറുന്നുമുണ്ട് കുറുമ്പി.

പൊലീസ് ജീപ്പ് വീടിന് വെളിയില്‍ കാത്തുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മുത്തശ്ശിയുടെ കൈയിലിക്കുന്ന കുഞ്ഞുവാവയോട് അമ്മ മുത്തം ചോദിച്ചപ്പോഴാണ് കവിളില്‍ കുഞ്ഞ് വരഞ്ഞത്. കേരളാ പൊലീസാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: Ker­ala police shares visu­als of woman police inti­ma­cy with her child

You may like this video also

Exit mobile version