Site iconSite icon Janayugom Online

പൊതു സേവന മികവിൽ കേരളം ഒന്നാമത്

കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്കാര‑പൊതുപരാതി വകുപ്പ് (ഡിഎആര്‍പിജി) സമർപ്പിച്ച നാഷണൽ ഇ‑ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ് പ്രകാരം കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്.

ധനകാര്യം, തൊഴിൽ, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേണൻസ് വഴിയുള്ള പൊതുസേവന നിർവഹണത്തിലെ മികവ് കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.

വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സർക്കാർ സേവനങ്ങളുടെ കൂടുതൽ മെച്ചപ്പെട്ട നിർവഹണം സാധ്യമാക്കാൻ കഴിഞ്ഞതുമൂലമാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഏറ്റവും കൂടുതൽ സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സുതാര്യവും എളുപ്പവും മെച്ചപ്പെട്ടതുമായ സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish summary;Kerala ranks first in pub­lic ser­vice excellence

You may also like this video;

Exit mobile version