Site iconSite icon Janayugom Online

നിതി ആയോഗിന്റെ സംസ്ഥാന ഊര്‍ജ‑കാലാവസ്ഥ സൂചികയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

നിതി ആയോഗിന്റെ സംസ്ഥാന ഊര്‍ജ‑കാലാവസ്ഥ സൂചികയില്‍ (എസ്ഇസിഐ) ഗുജറാത്തിന് ഒന്നാം സ്ഥാനം. 50.1 പോയിന്റുമായാണ് ഗുജറാത്ത് ഒന്നാമതെത്തിയത്. കേരളവും പഞ്ചാബുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഗോവ ഒന്നാം സ്ഥാനത്തും ത്രിപുരയും മണിപ്പൂരുമാണ് തൊട്ടുപിന്നിൽ. ഏറ്റവും ഉയർന്ന സ്‌കോർ 50.1 നേടിയത് ഗുജറാത്താണ്, യഥാക്രമം 49.1, 48.6 സ്‌കോർ നേടിയ കേരളവും പഞ്ചാബും നേടി.

നിതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കാലാവസ്ഥാ- ഊർജ മേഖലയിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടത്തുന്ന ശ്രമങ്ങൾ പരിശോധിക്കുന്നതിനുവേണ്ടിയുള്ള സൂചികയാണ് സംസ്ഥാന ഊർജ, കാലാവസ്ഥാ സൂചിക. കാലാവസ്ഥാ വ്യതിയാനത്തിനും ഊർജ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങൾ കണക്കിലെടുത്താണ് ഈ പാരാമീറ്ററുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.

ഊർജ, കാലാവസ്ഥാ മേഖലയിലെ സംസ്ഥാനങ്ങളുടെ പ്രകടനം സൂചിക നിരീക്ഷിക്കുമെന്ന് നിതി ആയോഗ് പറഞ്ഞു. സമയബന്ധിതമായ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും ഊര്‍ജ- കാലാവസ്ഥാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കണ്ടെത്തലുകൾ സംസ്ഥാനങ്ങളെ ഇത് സഹായിക്കുമെന്നും നിതി ആയോഗ് പറഞ്ഞു.

Eng­lish Sum­ma­ry: Ker­ala ranks sec­ond in the NITI Ayo­gs’s State Ener­gy and Cli­mate Index

You may like this video also

Exit mobile version