Site iconSite icon Janayugom Online

റവന്യൂ പുരസ്‌കാര തിളക്കത്തിൽ അർജുൻ പാണ്ഡ്യനും ഒ വി ആൽഫ്രഡും; തിരുവനന്തപുരം മികച്ച കളക്ടറേറ്റ്

സംസ്ഥാന റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റവന്യു മന്ത്രി കെ രാജന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ജില്ലാ കളക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍ (തൃശ്ശൂര്‍), മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റും, മികച്ച സബ് കളക്ടറായി ഒ വി ആല്‍ഫ്രഡ് (തിരുവനന്തപുരം)നെയും തിരഞ്ഞെടുത്തു. മികച്ച റെവന്യു ഡിവിഷണല്‍ ഓഫീസറായി ജി സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍ഡിഒ തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. കെ സുനില്‍കുമാര്‍ (പാലക്കാട്), പി എ വിഭൂഷണന്‍ (തൃശ്ശൂര്‍), സി പ്രേംജി (ആലപ്പുഴ), ആര്‍ സുധീഷ് (ആലപ്പുഴ)എന്നിവരും മികച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായി.

Exit mobile version