
സംസ്ഥാന റവന്യൂ, സര്‍വെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റവന്യു മന്ത്രി കെ രാജന്നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ജില്ലാ കളക്ടറായി അര്ജുന് പാണ്ഡ്യന് (തൃശ്ശൂര്‍), മികച്ച കളക്ടറേറ്റായി തിരുവനന്തപുരം കളക്ടറേറ്റും, മികച്ച സബ് കളക്ടറായി ഒ വി ആല്‍ഫ്രഡ് (തിരുവനന്തപുരം)നെയും തിരഞ്ഞെടുത്തു. മികച്ച റെവന്യു ഡിവിഷണല്‍ ഓഫീസറായി ജി സുരേഷ് ബാബു (പുനലൂര്‍, കൊല്ലം ജില്ല), മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസായി ആര്‍ഡിഒ തൃശ്ശൂരിനെയും തിരഞ്ഞെടുത്തു. കെ സുനില്‍കുമാര്‍ (പാലക്കാട്), പി എ വിഭൂഷണന്‍ (തൃശ്ശൂര്‍), സി പ്രേംജി (ആലപ്പുഴ), ആര് സുധീഷ് (ആലപ്പുഴ)എന്നിവരും മികച്ച ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.