2022ലെ മിക്ക ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാന റവന്യു വകുപ്പ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ ഗീത ഐഎഎസ് ആണ് മികച്ച കളക്ടര്‍. മികച്ച സബ് കളക്ടറായി മാനന്തവാടി സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷി ഐഎഎസിനെയും തിരഞ്ഞെടുത്തു. മികച്ച റവന്യു ഡിവിഷണല്‍ ഓഫീസറായി പാലക്കാട് ആര്‍ഡിഒ ഡി അമൃതവള്ളിയും മികച്ച ഡപ്യൂട്ടി കളക്ടറായി ആലപ്പുഴയിലെ സന്തോഷ്‌കുമാറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കളക്ടറേറ്റിനുള്ള പുരസ്കാരം വയനാടിനാണ് ലഭിച്ചത്. മാനന്തവാടിയാണ് മികച്ച റവന്യു ഡിവിഷണല്‍ ഓഫീസ്. മികച്ച താലൂക്ക് ഓഫീസിനുള്ള പുരസ്കാരം തൃശൂര്‍ ഓഫീസും നേടി.
ലാൻഡ് റവന്യു വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ബാലസുബ്രമണിയാണ് മികച്ച ഡെപ്യൂട്ടി കളക്ടർ. റവന്യു റിക്കവറിയിൽ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, ലാൻഡ് അക്വിസിഷൻ കാസർകോട് നിന്നുള്ള ശശിധരൻപിള്ള, ദേശീയപാത ലാൻഡ് അക്വിസിഷൻ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ ഒ അർജുൻ എന്നിവരും പുരസ്കാരത്തിന് അർഹരായി.
മികച്ച തഹസില്‍ദാര്‍ പുരസ്കാരത്തിന് കൊല്ലം പുനലൂരിലെ കെ എസ് നസിയ. കോഴിക്കോട് കൊയിലാണ്ടിയിലെ സി പി മണി, എറണാകുളം കോതമംഗലത്തെ റേച്ചല്‍ കെ വര്‍ഗീസും അര്‍ഹരായി. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ പുരസ്കാരത്തിന് തിരുവനന്തപുരം താലൂക്കോഫീസിലെ എം എസ് ഷാജുവും കോതമംഗലത്തെ കെ എം നസീറും കണ്ണൂര്‍ തലശേരിയിലെ പി എസ് മഞ്ജുളയും അര്‍ഹരായി. റവന്യു റിക്കവറി വിഭാഗം തഹസില്‍ദാര്‍ പുരസ്കാരത്തിന് കൊല്ലം താലൂക്കിലെ എം അന്‍സാറും ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം തഹസില്‍ദാര്‍ അവാര്‍ഡിന് പാലക്കാട് കഞ്ചിക്കോട്ടെ ജി രേഖയും എല്‍എ‑എന്‍എച്ച് വിഭാഗം സ്പെഷല്‍ തഹസില്‍ദാര്‍ വിഭഗത്തില്‍ മഞ്ചേരിയിലെ പി എം സനീറയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച വില്ലേജ് ഓഫീസര്‍മാരെയും മികച്ച വില്ലേജ് ഓഫീസുകളെയും ഓരോ ജില്ലകളില്‍ നിന്നായി പ്രത്യേകം തിരഞ്ഞെടുത്തു. സര്‍വേ, ഭൂരേഖ വകുപ്പുകളിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
English Sammury: kerala revenue department awards 2022 declared