കേന്ദ്ര സർക്കാരിന്റെ വികലമായദേശീയ വിദ്യാഭ്യാസ നയത്തിന് കേരളം ബദൽ നയങ്ങളും പാഠ്യപദ്ധതിയും രൂപീകരിച്ച് മാതൃകയാകണമെന്ന് എകെഎസ്‌ടിയു സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷാ പഠനം നിർബന്ധമാക്കുക, പ്രീപ്രൈമറിമേഖല നവീകരിച്ച് സ്ഥിരമായ സേവനവേതന വ്യവസ്ഥ നടപ്പിലാക്കുക, ഹയർ സെക്കൻഡറി മേഖലയിലടക്കമുള്ള സ്ഥലംമാറ്റങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക, ഉച്ചഭക്ഷണത്തിന് കൂടുതൽ തുക വകയിരുത്തുക, പ്രീപ്രൈമറിയിലേക്ക് ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സംഘടനകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രീപ്രൈമറി മേഖലയുടെ അംഗീകാരവും അധ്യാപകരുടെ വേതനവും ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട് നടപടി സ്വീകരിക്കും.
കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിൽ സ്ഥിരാധ്യാപകരെ നിയമിക്കും. ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലമാറ്റം നടപ്പാക്കും. ഖാദർ കമ്മിഷൻ റിപ്പോർട്ട് അപാകതകളില്ലാതെ നടപ്പിലാക്കുമെന്നും അധ്യാപകരുടെ മൂല്യനിർണയ പ്രതിഫലം വർധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കട്ടികളുടെ അക്കാദമിക് കാര്യങ്ങളിൽ നല്ല ഊന്നൽ നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെ പൂർണ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു. യോഗത്തിൽ എൻ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ഒ കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
English summary;Kerala should formulate alternatives to national education policy: AKSTU
You may also like this video;