സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കണ്ടേ മതിയാകു എന്ന് സുപ്രീം കോടതി. പരിഹാരം സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാർ ഉൾപ്പടെ കേസിലെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സെപ്റ്റംബർ 28ന് പരിഹാരം സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനുമുമ്പ് ജസ്റ്റിസ് സിരിജഗൻ കമ്മീഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.
“ഞാനും പട്ടികളെ ഇഷ്ടപെടുന്ന വ്യക്തിയാണ്. പട്ടികളെ വളർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്” ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.
പേ വിഷ ബാധ സ്ഥിരീകരിച്ചതും അക്രമകാരികളായതുമായ തെരുവ് നായകളെ കേന്ദ്ര ചട്ടങ്ങൾ പാലിച്ച് കൊന്നുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. എന്നാൽ സംസ്ഥാന ചട്ടങ്ങൾ പാലിച്ച് കൊണ്ട് തെരുവുനായ്ക്കൾക്കെതിരെ നടപടി എടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.
English Summary: Kerala Stray Dog issue
You may also like this video