Site icon Janayugom Online

സുസ്ഥിര നഗര ഗതാഗത അവാര്‍ഡ് കേരളത്തിന്

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡിനാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഇ‑മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്കാരം. വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ്‌വര്‍ക്കിന്റെ രൂപീകരണം പുരസ്കാരം ലഭിക്കുന്നതിന് ഘടകമായി. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗതാഗത സൗകര്യം വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 29 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി അവാര്‍ഡ് വിതരണം ചെയ്യും.

 

Eng­lish Sum­ma­ry: Ker­ala Sus­tain­able Urban Trans­port Award

 

You may like this video also

Exit mobile version