രാജ്യത്തെ യുവാക്കളിൽ തൊഴിൽക്ഷമത ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ മൂന്നാമത് കേരളം. ഇന്ത്യ സ്കിൽ സർവേ റിപ്പോർട്ട് പ്രകാരമാണ് ഇത്. 2016 മുതൽ നടന്നു വരുന്ന ഈ സർവേയിൽ ആദ്യമായാണ് കേരളം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നത്. ആദ്യസ്ഥാനം മഹാരാഷ്ട്രയ്ക്കും രണ്ടാം സ്ഥാനം ഉത്തർപ്രദേശിനുമാണ്. കേരളത്തിൽ 64.2 ശതമാനം ഉദ്യോഗാർത്ഥികളും ഉയർന്ന തൊഴിൽ ക്ഷമതയുള്ളവരാണെന്ന് സർവേ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. കേന്ദ്ര തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യന്‍ ഇൻഡസ്ട്രി വിവിധ സർവകലാശാലകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർവേ നടത്തിയത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം തൊഴിൽ ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ മലയാളികളാണെന്നും സർവേ വ്യക്തമാക്കുന്നു. കേരളത്തിൽ തൊഴിൽ നൈപുണ്യമുള്ളവർ ഏറ്റവുമധികമുള്ള ജില്ലകൾ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവയാണെന്ന് സർവേയിൽ പറയുന്നു. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ കാര്യത്തിലും കേരളം ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ദേശീയ തൊഴിൽ ക്ഷമതാ റിപ്പോർട്ടിൽ ആദ്യ മൂന്നിൽ കേരളം ഉൾപ്പെട്ടത് ചരിത്രനേട്ടമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നാഷണൽ എംപ്ലോയ്ബിലിറ്റി ടെസ്റ്റിൽ സംസ്ഥാനതല പങ്കാളിയായി പ്രത്യേക പരാമർശം ലഭിച്ച അസാപ് കേരളയെ മന്ത്രി അഭിനന്ദിച്ചു.
english summary; Kerala tops the list of states with the highest youth employment
you may also like this video;